വിലക്കയറ്റം നിയന്ത്രിക്കണം; പയ്യോളിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ

news image
Nov 22, 2022, 4:12 am GMT+0000 payyolionline.in


പയ്യോളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പയ്യോളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ.റിയാസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് സദഖത്തുള്ള കോട്ടക്കൽ അധ്യക്ഷനായി.

വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പയ്യോളിയിൽ നടത്തിയ ധർണ്ണ കെ.കെ.റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

എസ്.കെ.സമീർ, ബഷീർ മേലടി, പി.വി.അഹമ്മദ്, എ.പി.കുഞ്ഞബ്ദുള്ള പ്രസംഗിച്ചു. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി പി.എം.റിയാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe