സർഗാലയിൽ നാളത്തെ സംഗീത രാവിൽ തൈക്കുടം ബ്രിഡ്ജും സിത്താരയും; മഹാനഗരങ്ങൾക്ക് ശേഷമുള്ള വേദിയിലേക്ക് ആയിരങ്ങൾ ഒഴുകും

news image
Nov 26, 2022, 6:07 am GMT+0000 payyolionline.in

പയ്യോളി: കൊച്ചി, തിരുവനന്തപു രം, ബാംഗ്ലൂർ  എന്നീ നഗരങ്ങളിൽ ആസ്വാദനത്തിന്റെ  പുത്തൻ അനുഭവങ്ങൾ നിർവചിച്ച വണ്ടർവാൾ മീഡിയയുടെ ഇൻഡീഗാഗ സംഗീത പരിപാടി നാളെ ഞായറാഴ്ച സര്‍ഗാലയയില്‍ അരങ്ങേറും.  27നു വൈകീട്ട് 4 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ അവസാനിക്കുന്ന വിധത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

തൈക്കുടം ബ്രിഡ്ജജ്, അഗം-ഹരീഷ് ശിവരാമകൃഷ്ണൻ, ജോബ് കുര്യൻ, പ്രൊജക്റ്റ് മലബാറിക്കസ് – സിത്താര, പൈൻആപ്പിൾ എക്സ്പ്രസ്സ്, തിരുമാലി, സ്ട്രീറ്റ് അക്കാഡമിക്സ്, തകര  എന്നിവർ ചേർന്ന് ഒരുക്കുന്ന സംഗീത വിരുന്ന് സര്‍ഗാലയയില്‍ നടക്കുന്ന ഏറ്റവും വലിയ സംഗീത പരിപാടിയാണ്. ജനപ്രിയ പരിപാടികളായ തൈക്കുടം ബ്രിഡ്ജും സിത്താരയുടെ മലബാറിക്കസ് ബാന്‍ഡും കൂടി പങ്കെടുക്കുന്നതോടെ പരിപാടിക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്.

 

സർഗാലയയില്‍  അന്താരാഷ്ട്ര ക്രാഫ്റ്റ്സ് മേള ഡിസംബർ 22 മുതൽ ജനുവരി 9 വരെ  വിവിധ രാജ്യങ്ങളുടെ കരകൗശല  വിരുതുമായി പൂർണ്ണതയിൽ പുനർജനിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പാർപ്പിട നിർമ്മാണ കമ്പനിയായ യുഎൽ സ്പേസ്അസ്സും, സൈലം ലേണിംഗ് ആപ്പും ചേര്‍ന്നാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റ് വില്‍പന ബുക്ക് മൈ ഷോ മുഖേനെയാണ്.

@thakaraband
@streetacademics
@projectmalabaricus
@sitharakrishnakumar
@thirumali_
@agamtheband
@thaikkudambridge
@jobkurian
@wonderwall_media
@sargaalaya
@ulspaceus
@xylemapp
@lisochocolatier
@clubfmkerala
@bookmyshowin
#indiegaga
#indiegagamusicandartsfestival
#indiegagakozhikode2022
#cometogether
#atimetobond

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe