സി ടി മനോജ് ബലിദാനദിനം തിക്കോടിയിൽ വിപുലമായി ആചരിക്കും; അക്രമരാഷ്ട്രീയത്തിനെതിരെ റാലി നടത്തും

news image
Jan 28, 2023, 9:53 am GMT+0000 payyolionline.in

പയ്യോളി: സി ടി മനോജ് ബലിദാന ദിനം തിക്കോടിയിൽ വിപുലമായി ആചരിക്കാൻ  തീരുമാനിച്ചു. തിക്കോടിയിൽ ചേര്‍ന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 13 നു  രാവിലെ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിൽ പുഷ്പാർച്ചന നടത്താനും വൈകീട്ട് 5 മണിക്ക് സിപിഎം   അക്രമ രാഷ്ടീയത്തിനെതിരെ കോഴിപ്പുറത്ത് നിന്ന് പഞ്ചായത്ത് ബസാറിലേക്ക് റാലി നടത്തുവാനും തീരുമാനിച്ചു. യോഗത്തിൽ ചെറുകുന്നുമ്മൽ ബാബു സ്വാഗതം പറഞ്ഞു. എന്‍ കെ  ശിവ പ്രകാശ്  അദ്ധ്യക്ഷനായി. പിലാച്ചേരി വിശ്വൻ തുടങ്ങിയവർ സംസാരിച്ചു. ഷാജി മുക്കത്ത് നന്ദി രേഖപ്പെടുത്തി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe