‘രാഷ്ട്ര രക്ഷാ സംഗമം’; ജില്ലയിൽ ഗൃഹ സമ്പർക്കത്തിന് തുടക്കമായി

news image
Mar 24, 2023, 4:44 pm GMT+0000 payyolionline.in
കോഴിക്കോട്: ‘വിമുക്തഭട ശക്തി രാഷ്ട്ര പുരോഗതിക്ക്’ എന്ന സന്ദേശമുയർത്തി ഏപ്രിൽ 8 ന് കോഴിക്കോട് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിന്റെ ഭാഗമായി വിമുക്ത ഭടന്മാരെ സമ്പർക്കം ചെയ്യുന്ന പരിപാടിയുടെ ജില്ല തല ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് കമാണ്ടർ എം പി. രമേശ് നായർക്ക് പാറോപ്പടിയിലെ വസതിയിൽ ക്ഷണക്കത്ത് നൽകി ഉദ്ഘാടനം ചെയ്തു.
മാർച്ച് 24 മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് മുഴുവൻ വിമുക്തഭടന്മാരേയും രാഷ്ട്ര രക്ഷാ സംഗമത്തിലേക്ക് ക്ഷണിക്കുന്നതിനായി ബൃഹത്തായ ഗൃഹ സമ്പർക്ക പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായ ഇ.പ്രശാന്ത് കുമാർ, കെ ജിതിൻ, യു. വി സുജാതൻ തുടങ്ങിയവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe