കൊയിലാണ്ടിയിൽ ബസ്സിൽ അധ്യാപികയുടെ ബാഗിൽ നിന്ന് ഉച്ചക്കഞ്ഞിയുടെ തുക കവർന്നു

news image
Oct 18, 2023, 1:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്ന് പ്രധാന അധ്യാപികയുടെ ബാഗിൽ നിന്ന് 29,000 രൂപ കവർന്നു. നടുവത്തൂർ സ്കൂളിലെ പ്രധാന അധ്യാപിക ബിന്ദുവിന്റെ ഭാഗിൽ നിന്നാണ് പണം മോഷ്ടിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം.

 

കൊയിലാണ്ടി പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റാന്റിൽ നിന്ന് പുറപ്പെട്ട ബസ്സിൽ നിന്ന് രണ്ട് സ്ത്രീകൾ കൊല്ലം സ്റ്റോപ്പിൽ ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി കൊയിലാണ്ടി എസ്.ഐ എ.അനീഷ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe