പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തർ കെ.എം.സി.സി അരിക്കുളം കമ്മിറ്റി

news image
Aug 27, 2023, 2:09 pm GMT+0000 payyolionline.in

മേപ്പയ്യൂർ:  നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് ജനറേറ്റർ വാങ്ങാൻ ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി ഏഴ് ലക്ഷം രൂപയുടെ ചെക്ക് നൽകി.
ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.എം ജാലീസ് തണൽ പ്രസിഡണ്ട്
എ.കെ.എൻ അടിയോടിക്ക് ചെക്ക് കൈമാറി. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമദ് മൗലവി അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

തണൽ ഡയാലിസ് സെന്ററിന് ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചയത്ത് കമ്മിറ്റി നൽകുന്ന ജനറേറ്ററിനുള്ള ഫണ്ട് പ്രസിഡണ്ട് ജാലിസ് എ.എം കൈമാറുന്നു.

അരിക്കുളം തണൽ വൈസ് ചെയർമാൻ കെ ഇമ്പിച്ചാലി(സിത്താര), ടി.കെ കുഞ്ഞിപ്പക്കി ഹാജി, ദമാം കെ.എം.സി.സി നേതാവ് റഹ്മാൻ കാരയാട്, ഖത്തർ അരിക്കുളം കെ.എം.സി.സി നേതാക്കളായ മുനീർ( അജ് വ),കാസിം അരിക്കുളം, എസ്.എം നാസർ, എ.എം അബ്ദുറഹ്മാൻ, തറമൽ ശാഖ മുസ് ലിം ലീഗ് പ്രസിഡണ്ട് അബ്ദുസ്സലാം തറമൽ, കെ.പി പോക്കർ, ബഷീർ വടക്കയിൽ, പി.കെ മൊയ്തി, എൻ.പി മൊയ്തി, പി.പി.കെ അബ്ദുല്ല, ഷംസുദ്ദീൻ വടക്കയിൽ, റഷീദ് ടി.പി, കെ.എം ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. ആവള മുഹമ്മദ് സ്വാഗതവും തണൽ സെക്രട്ടറി ടി.പി കുഞ്ഞി മായൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe