കെ.ടി ഇബ്രാഹിം ഹാജിയെ കീഴ്പ്പയ്യൂർ പൗരാവലി അനുശോചിച്ചു

news image
Oct 10, 2023, 2:35 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പ്രദേശത്തെ പൗരപ്രമുഖനും, മുസ് ലിം ലീഗ്‌ന്റെ സജീവ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനും, പഴയകാല ബഹ്റൈൻ പ്രവാസിയുമായിരുന്ന നമ്പിച്ചാംകണ്ടി കെ.ടി ഇബ്രാഹിം ഹാജിയുടെ വിയോഗത്തിൽ കീഴ്പ്പയ്യൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കീഴ്പ്പയ്യൂർ മഹല്ല് ഖത്തീബ് മെഹ്ബൂബലി അശ്അരി യോഗം ഉദ്ഘാടനം ചെയ്തു.

കെ.ടി ഇബ്രാഹിം ഹാജി അനുശോചന യോഗം മെഹ്ബൂബലി അശ്അരി ഉദ്ഘാടനം ചെയ്യുന്നു.

അബ്ദുറഹ്മാൻ ഇല്ലത്ത് അദ്ധ്യക്ഷനായി. മേപ്പയ്യൂർ മഹല്ല് ഖാസി കെ നിസാർ റഹ് മാനി, കീഴ്പ്പോട്ട് മൊയ്തീൻ ഹാജി, എം പക്രൻ ഹാജി, ഇസ്മയിൽ കമ്മന, അസ്സൈനാർ പടിഞ്ഞാറയിൽ, മുഹമ്മദ് എരോത്ത്, നൗഷാദ് അത്തോളി മീത്തൽ, ഇബ്രാഹീം കീഴ്‌പ്പോട്ട്, കെ കുട്ട്യാലി, ഇല്ലത്ത് അസീസ്, റിയാസ് മലപ്പാടി, സിറാജ് പൊയിൽ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe