മേപ്പയ്യൂരില്‍ മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം ആവേശമായി

news image
Oct 7, 2023, 4:13 am GMT+0000 payyolionline.in

മേപ്പയ്യൂർ: കീഴ്പയ്യൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം സുന്നിമഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ.പി മൊയ്തീൻ ഹാജി അധ്യക്ഷനായി.മഹ്ബൂബലി അശ്അരി പ്രാർത്ഥന നടത്തി.

 

ഖാരിഹ് അബ്ദുറഹിമാൻ കീഴ്പ്പോട്ട് ഖിറാഅത്ത് നടത്തി.ഖാസി കെ നിസാർ റഹ്മാനി,മഹല്ല് പ്രസിഡന്റ് കെ.കെ പോക്കർഹാജി,അഹമ്മദ് ചൈതന്യ,എം പക്രൻ ഹാജി,അബ്ദുറഹിമാൻ ഇല്ലത്ത്,പി.കെ.കെ അബ്ദുള്ള,മൊയ്തു കുളപ്പുറത്ത്,കെ.പി അബ്ദുള്ള,കീഴ്പ്പോട്ട് പി മൊയ്തി,കീഴ്പ്പോട്ട് അമ്മത്,മേലാട്ട് കുഞ്ഞബ്ദുള്ള,കുഞ്ഞാലി മലപ്പാടി,സഹദ് കുന്നുമ്മൽ ,കെ.പി അബ്ദുൽ സലാം,മീറങ്ങാട്ട് അസ്സൈനാർ സംസാരിച്ചു.ഹുസ്സൈൻ കമ്മന സ്വാഗതവും കെ കുട്ട്യാലി നന്ദിയും പറഞ്ഞു. മിലാദ് സംഗമത്തിന്റെ ഭാഗമായി കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം എസ്.എം.എഫ് പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe