പയ്യോളി കണ്ണംകുളം എഎൽപി സ്കൂൾ 147 -ാം വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും

news image
Mar 13, 2023, 1:04 pm GMT+0000 payyolionline.in

പയ്യോളി: കണ്ണംകുളം എ എൽ പി സ്കൂൾ 147 -ാം വാർഷികാഘോഷവും അoഗൻവാടി, നഴ്സറി ഫെസ്റ്റും സ്വാഗത സംഘം ചെയർമാനും കൗൺസിലറുമായ എ പി റസാഖിൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി  എ ഇ ഒ പി വിനോദ് , സിനി ആർട്ടിസ്റ്റ് മഹേഷ് മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ .ടി വിനോദ് വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം നടത്തി . നഗരസഭ കൗൺസിലർമാരായ അൻസില ഷംസു, പി എം റിയാസ് ,എ സി സുനൈദ് ,പത്മശ്രീ ,എ പി കുഞ്ഞബ്ദുളള, പി ബാലകൃഷ്ണൻ, അംബിക ഗിരിവാസൻ, കെ വി ചന്ദ്രൻ ,നൂറുദ്ദീൻ, രമേശൻ മാസ്റ്റർ, രാഗി അബ്ദുൾ മജീദ് , സുബൈർ ഇടവലത്ത്, ഷിജേഷ് വി പിഎന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സുഭാഷ് എസ് ബി സ്വാഗതവും രജീഷ് പി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe