ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി

news image
Oct 9, 2022, 5:16 am GMT+0000 payyolionline.in

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളിയിലെ വിദ്യാർത്ഥിനി. പയ്യോളി ബീച്ചിൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി പവിത്രൻ – ദിവ്യ ദമ്പതികളുടെ മകൾ ദീപ്തി (20) യെയാണ് ഇന്ന് രാവിലെ ട്രെയിൻ തട്ടിയ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര മോഡൽ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ : ദീപക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe