ഡ്രൈവിംഗിനിടെ നൃത്തം: ‘ദൃശ്യങ്ങൾ 2010 ലേതെന്ന് ഡ്രൈവർ ജോമോൻ,ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ല’

news image
Oct 9, 2022, 5:28 am GMT+0000 payyolionline.in

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ പൊലീസിന് ജോമോന്‍ വിശദീകരണം നല്‍കി.

ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍  ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങൾ 2010 ലേതെന്ന്  ജോമോൻ പോലീസിനോട് പറഞ്ഞു. പൂനെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്.  ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും മൊഴിയിലുണ്ട്. ജോമോൻ്റ മുൻകാല ഡ്രൈവിംഗ്  പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്ക്തമാക്കി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe