കോഴിക്കോട് കരാത്തെ ടൂർണമെന്റും സാംബോ നാഷണൽ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

news image
Jan 3, 2023, 12:49 pm GMT+0000 payyolionline.in

കോഴിക്കോട്:  വേൾഡ് ട്രഡീഷണൽ ഷോട്ടോക്കാൻ  കരാത്തെ അസോസിയേഷൻ കോഴിക്കോട് ജില്ല ടൂർണമെന്റും സാംബോ നാഷണൽ വിജയി കൾക്കുള്ള അനുമോദനവും യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ നേതൃത്ത്വത്തിൽ ബാലുശ്ശേരി  നടന്നു.

കോഴിക്കോട് ജില്ല കരാത്തെ അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ കുമാർ പരുപാടി ഉത്ഘാടനം ചെയ്തു, നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ ജമ്മു കാശ്മീരിൽ വച്ച് നടന്ന റഷ്യൻ മാർഷ്യൽ ആർട്സ് ആയ സാംബോയുടെ നാഷണൽ കോച്ച് & റഫറി സർട്ടിഫിക്കറ്റ് നേടിയ സജിത്ത് കുമാർ മണമലിനെയും സാംബോ ടീം മാനേജർ ഷൈജേഷ് പയ്യോളിയെയും പൊന്നാടയണിയിച്ചു ആദരിച്ചു. ബിനീഷ് കൊയിലാണ്ടി, ഫായിസ് കാവും വട്ടം , രഞ്ജീഷ് കൊയിലാണ്ടി എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് മെഡൽ ,എന്നിവ കൈമാറി. മജീഷ്, അങ്കിത ഷൈജു , എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe