കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം; കുറ്റപത്രം സമർപ്പിച്ചു

news image
Jan 3, 2023, 12:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾകൊല്ലപ്പെട്ട സംഭവം. കൊയിലാണ്ടി പോലീസ് കുറ്റപത്രം സമർപ്പിച്ചു 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ആസ്സാം സ്വദേശി ദുൾ രാജ് ബോൻസ് (27) നെയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 4ന്കൊയിലാണ്ടി ഹാർബറിൽ വെച്ച്.കൂട്ടുകാരായ മനോരഞ്ജൻ റോയ്, ലക്ഷ്യബ്രഹ്മയും, ചേർന്ന് രാത്രി മദ്യലഹരിയിൽ തലയ്ക്കടിച്ചും, ബെൽറ്റ് കൊണ്ട് കഴത്തിനു മുറുക്കിയും, കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ഒരാൾ കടലിൽ ചാടി രക്ഷപ്പെടുകയും, ഒ രാളെ നാട്ടുകാർ തടഞ്ഞുവെക്കുകയുമായിരുന്നു.

കൊല്ലപ്പെട്ട ദുൾ രാജ് ബോൻസ്

കടലിൽ ചാടി രക്ഷപെട്ട ആളെ  അര മണിക്കുറിനകം തന്നെ പോലീസ് സമർത്ഥമായ അന്വേഷണത്തിലൂടെ, അരയൻ കാവ് ബീച്ചിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ്സിൽപ്രതി കളാ യ ലക്ഷൃ ബ്രഹ്മ ,മനോരജ്ഞൻ റോയ് എന്നിവർ ഇപ്പോൾ ജയിലിൽ റിമാണ്ടിലാണ്. കേസ്സിൽ 71 സാക്ഷികളും, 48 തൊണ്ടി മുതലുമടക്കം  1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സി.ഐ.എൻ.സുനിൽകുമാർ, എ.എസ്.ഐ.മാരായ പ്രദീപൻ, ഗിരീഷൻ, ഒ.കെ.സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe