കൊയിലാണ്ടി നഗരസഭ ജി ഐ എസ് മാപ്പിംഗ് ആരംഭിച്ചു

news image
Nov 24, 2022, 4:11 pm GMT+0000 payyolionline.in
കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ്ങ് ആരംഭിച്ചു. പദ്ധതിയുടെ പ്രവൃത്തി  നഗരസഭ അധ്യക്ഷ കെ.പി.സുധ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര, ഇ.കെ.അജിത്ത്, പി.കെ.നിജില, നഗരസഭാംഗങ്ങളായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, എ. ലളിത, സെക്രട്ടറി എൻ.സുരേഷ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരസഭയിലെ റോഡുകളുടെ മാപ്പിംഗും പൊതു ആസ്തികളായ കുളങ്ങൾ, തോടുകൾ, പുഴകൾ, തെരുവു വിളക്കുകൾ, തുടങ്ങിയവയുടെ മാപ്പിംഗും പൂർത്തീകരിക്കും. പത്തുലക്ഷം രൂപ അടങ്കൽ വകയിരുത്തിയ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe