സി കെ ജി എം എച്ച് എസ് എസിലെ  എന്‍എസ്എസ്  വോളന്റീർമാർ കിടപ്പുരോഗിക്ക് വീൽചെയർ നല്‍കി

news image
Nov 24, 2022, 4:34 pm GMT+0000 payyolionline.in

ചിങ്ങപുരം :  സി കെ ജി എം എച്ച് എസ് എസിലെ  എന്‍ എസ് എസ്  വോളന്റീർമാർ ദത്ത് ഗ്രാമത്തിലെ കിടപ്പുരോഗിക്ക് വീൽ ചെയർ കൈമാറി മാതൃകയായി. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വോളന്റീർമാർ വീടുകളിൽ നിന്നും  സ്നേക്സ്   ഉണ്ടാക്കി കൊണ്ടുവരികയും സ്കൂൾ കോമ്പൗണ്ടിൽ ഒരു സ്നേക്സ് കോര്‍ണര്‍   വഴി ഒരു തുക സമാഹരിച്ച് കാരുണ്യ പ്രവർത്തനത്തിനായി മാറ്റി വെക്കുകയായിരുന്നു.

എന്‍ എസ് എസ്  ഗീതത്തോടുകൂടി പി ടി എ  പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പരിപാടി വാർഡ് മെമ്പർ  രജുല ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പയ്യോളി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്രീജിത്ത്‌ മാസ്റ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു. പരിപാടിക്ക്‌ പ്രിൻസിപ്പൽ ശ്യാമള, എച്ച്. എം. സുരേഷ് ബാബു, പി ടി എ വൈസ് പ്രസിഡന്റ്‌  വി വി സുരേഷ്, ഡെപ്യുട്ടി എച്ച്.എം. മനോജ്‌, സ്റ്റാഫ്‌ സെക്രട്ടറി  സതീഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ദീപ സ്വാഗതം പറയുകയും എന്‍ എസ് എസ്  ലീഡർ നിവേദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe