കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർമാരുടെ സേവനം തുടങ്ങി

news image
Dec 7, 2022, 5:48 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളുടെ തിരക്ക് കുറക്കാൻ എട്ടോളം ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനം ലഭ്യമാവുന്നു. ഒ.പി.വിഭാഗത്തിലും കാഷ്വാലിറ്റിയിലുമായിരിക്കും സേവനം ലഭ്യമാക്കുക, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ദിവസേനെ 2000ത്തിലധികം രോഗികളാണ് ചികിൽസക്കായി എത്തുന്നത് . തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടിയും രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാൻ വേണ്ടിയാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത്. നഗരസഭയുടെയും ആശുപത്രി സൂപ്രണ്ടിൻ്റെയും പരിശ്രമവും ഹൗസ് സർജ സി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതിന് സഹായകമായി.നേരത്തെ പ്രതിപക്ഷ സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe