അഴിയൂരില്‍ മയക്കുമരുന്ന് ലോബി സ്‌കൂൾ വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് നൽകിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ  പുറത്തേക്ക്

news image
Dec 7, 2022, 5:07 am GMT+0000 payyolionline.in

വടകര: അഴിയൂരിൽ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് ലോബി സ്‌കൂൾ വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് നൽകിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്തേക്ക്.  കുട്ടിക്ക് മയക്കുമരുന്ന് നൽകിയതിനുശേഷം കുട്ടിയെ ഇതിന്റെ വിൽപ്പനക്കായി ഉപയോഗിച്ചായായും പരാതിയുണ്ട്. അഴിയൂരിലെ ഒരു സ്‌കൂളിനു മുമ്പിൽ ഇതുപോലെ നിരവധി കുട്ടികളെ മയക്കുമരുന്ന് ലോബിവശീകരിച്ച സംഭവം  പുറത്തേക്ക് വരികയാണ്. ക്ഷീണവും ഛർദ്ദിയും കുട്ടിക്ക് വന്നതോടെ തുറന്നുള്ള അന്വേഷണത്തിലാണ് കുട്ടി മയക്കുമരുന്നിന് അടിമപ്പെട്ട വിവരം പുറത്തുവരുന്നത്.

 

കുട്ടിയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തേക്ക് വന്നത്. കബടി കളിക്കാരിയായ കുട്ടിക്ക് ക്ഷീണം മാറ്റാൻ നല്ലതാണെന്ന് പറഞ്ഞാണ് മയക്കുമരുന്ന് കലർത്തിയ ബിസ്കറ്റ് നൽകിയത്. പിന്നീട് വലിച്ചുകയറ്റുന്ന മയക്കുമരുന്ന് കലർന്ന പൊടിയും നൽകി. രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് ഇതൊന്നും ഗൗരവത്തിലെടുത്തില്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്. പ്രതികളെപ്പറ്റി അറിഞ്ഞിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണ്.

 

മാധ്യമങ്ങൾ സംഭവം ഏറ്റടുത്തയോടെ മുഖം രക്ഷിക്കാൻ പോലീസ് ചില നടപടികൾ തുടങ്ങിയിട്ടുണ്ട്. അഴിയൂർ പ്രദേശം മയക്കുമരുന്നിന്റെ ഹബ്ബാണെന്ന് പലതവണ പോലീസിനെ അറിയിച്ചിട്ടും പോലീസ് ഇതൊന്നും മുഖവിലക്കെടുത്തില്ല. അഴിയൂരിലെ പല സ്‌കൂളുകൾക്കും കോളേജുകൾക്ക് മുന്നിലും മയക്കുമരുന്ന് ലോബികളുടെ സജീവ സാന്നിധ്യം കണ്ടെത്തിയിട്ടും എല്ലാം പോലീസ് നിസ്സാരവരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ബുധനാഴ്ച മൂന്നുമണിക്ക് അഴിയൂരിൽ സർവ്വ കക്ഷിയോഗം ചേരും.

 

ഇതോടപ്പം  പോലിന്റെയും എക്സൈസ് വകുപ്പിന്റെയും ഇന്റലിജൻസ് വിഭാഗം സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. .അഴിയൂരിൽ സ്കൂൾ വിദ്യാർത്ഥിനി മയക്ക്മരുന്നു ലോബിക്ക് അടിമപ്പെട്ട   വിഷയം സമഗ്രാന്വേഷണം നടത്തണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മയക്കുമരുന്ന്  സംഘങ്ങളും ഇതിൻ്റെ   വാഹകരും  ലഹരിമരുന്ന്  ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം നിസ്സാരവൽക്കരിക്കാനുള്ള പോലീസ് ശ്രമം അവസാനിപ്പിക്കണമെന്നും,  പ്രതികളെ പറ്റി അറിഞ്ഞിട്ടും ചിലരുടെ താല്പര്യത്തിന് വഴങ്ങി കേസ് തേച്ച് മായ്ക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന്നും   മുന്നണി നേതാക്കൾ പറഞ്ഞു.

 

മുന്നണി  നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ , ഹാരിസ് മുക്കാളി , പി ബാബുരാജ്, പ്രദീപ്  ചോമ്പാല  ,വി.പി.പ്രകാശൻ ,കെ പി രവിന്ദ്രൻ , സോമൻ കൊളരാട് തുടങ്ങിയവർ  വടകര ഡി വൈ എസ് പിയെ കണ്ട്  പ്രശ്നം  ധരിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. വിദ്യാർത്ഥികൾക്കിടയിലുണ്ടായ ലഹരി ഉപയോഗത്തിനെതിരെയും  ലഹരി മാഫിയകൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിൽ ചോമ്പാല പോലീസിൽ ഉണ്ടായ വീഴ്ച പരിശോധിക്കണമന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കന്നമെന്നും ലോക് താന്ത്രിക്  ജനതാ ദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ അജേഷ്. കെ.എം അദ്ധ്യക്ഷത വഹിച്ചു  അനൂപ്. കെ.പി , മഹേഷ് ബാബു.എൻ.പി, അഖിൽ. പി.വി എന്നിവർ സംസാരിച്ചു അഴിയൂരിൽ സ്കൂൾ വിദ്യാർത്ഥിനി മയക്ക്മരുന്നു ലോബിക്ക് അടിമപ്പെട്ട   വിഷയം സമഗ്രാന്വേഷണം നടത്തണമെന്ന്  അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ  ആവശ്യപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe