കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം

news image
Sep 6, 2022, 2:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക് 12.30 ഓടെയാണ് സംഭവം. ഏകദേശം 16 ഗ്രാം വരുന്ന സ്വർണ്ണ ചെയിനാണ് മോഷണം പോയത്.   ഇവർ പോയതിന് ശേഷമാണ് സി.സി.ടി.വി.യിൽ കാണുന്നത്. സ്വർണ്ണം മോഷണം പോയ വിവരം കൊയിലാണ്ടി പോലീസില്‍ അറിയിച്ചു. എസ്.ഐ.എം.എൻ.അനൂപ്  പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe