കൊയിലാണ്ടിയിൽ ലഹരിക്ക് എതിരെ നാടകവും മായി സൈമ ലൈബ്രറി യിലെ വനിതാ വേദി.

news image
Jul 16, 2023, 3:58 pm GMT+0000 payyolionline.in
കൊയിലാണ്ടി:ചെങ്ങോട്ടുകാവ് സൈമ  ലൈബ്രറി ലഹരി മയക്കുമരുന്നിന് എതിരെ ഒരുക്കിയ ഉണരൂ എന്ന നാടകം ശ്രദ്ധേയമാവുന്നു. സൈമ ലൈബ്രറി യിലെ വനിതാ വേദി യിലെ സീനിയർ വനിതകൾ ചേർന്ന് ആണ് നാടകം അരങ്ങിൽ എത്തിച്ചത്. മയക്കുമരുന്നിന് അടിമ പെട്ടു പോയവരുടെ അവസ്ഥ നാടകം രംഗത്ത് കാണിക്കുന്നു.
രംഗത്ത് വിജയ വിജയൻ നഫീസ എന്ന മുഖ്യ കഥാ പത്രത്തെയും അവരുടെ മകൻ സലിം ആയി ശ്രീജിത്ത്‌ മേലുരും എത്തി. സാവിത്രി, കല്യാണി വിശ്വൻ, സുലോചന, ലീല ശ്രീസർഗ്ഗം, പ്രസന്ന, റോസ്നിന എന്നിവർ ആണ് ബാക്കി അഭിനിയേതാക്കൾ. നാടക രചന യും സംവിധാനം രാഖേഷ് പുല്ലാട്ട് ആണ്. ചമയം രാമചന്ദ്രൻ ഗിരാജലയുവും ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe