കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വൈശാഖിന് സ്നേഹോപഹാരം നൽകി കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്

news image
Jul 28, 2023, 2:15 am GMT+0000 payyolionline.in

കൊയിലാണ്ടി : കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനർഹനായ കൊയിലാണ്ടിക്കാരനായ വൈശാഖിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഉപഹാരം നൽകി. സിംഗ് സൗണ്ട് വിഭാഗത്തിലാണ് വൈശാഖ്ന് അവാർഡ് ലഭിച്ചത്.

ക്യൂ എഫ് എഫ് കെ പ്രസിഡണ്ട് പ്രശാന്ത് ചില്ല സ്നേഹോപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗം ജനാർദ്ദനൻ നന്തി പൊന്നാടയണിയിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കിഷോർ മാധവൻ, ഹരി ക്ലാപ്സ്, രഞ്ജിത്ത് ലാൽ മകേശൻ നടേരി, രഞ്ജിത് മീഡിയ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe