കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു

news image
Jul 29, 2023, 3:11 pm GMT+0000 payyolionline.in

ഓർക്കാട്ടേരി :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ഓർക്കാട്ടേരിയിൽ ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് പി.പി. പ്രസീത് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന നേതൃസംഗമം വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ചെയ്തു.

കേന്ദ്രത്തിലെ പുതിയ സഹകരണ നിയമം ഭാരതത്തിൻറെ ഫെഡറൽ സംവിധാനത്തിനുള്ള വെല്ലുവിളിയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. പി. പി.പ്രസീത് കുമാർ അദ്ധ്യക്ഷനായി. എടയത്ത് ശ്രീധരൻ, പി.കെ. കുഞ്ഞിക്കണ്ണൻ, കുനിയിൽ രവീന്ദ്രൻ , പി.കെ. പവിത്രൻ, എം.വി ജയപ്രകാശ്, കെ.ശശികുമാർ, എൻ.കെ.സുധാകരൻ, കെ.എം നാരായണൻ, എം.കെ.ബാബുരാജ്, കെ.ടി.കെ അജിത്ത് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ബി.കെ.ഗിരീശൻ, സ്വാഗതവും സി.കെ.രാജീവൻ നന്ദിയും പറഞ്ഞു.

നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.സി. ഇ.സി. സംസ്ഥാന പ്രസിഡന്റ് സി. സുജിത് ഉദ്ഘാടനം ചെയ്യും. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe