കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം: വിസ്ഡം ജില്ലാ വനിതാ സമ്മേളനം

news image
Dec 24, 2022, 11:55 am GMT+0000 payyolionline.in

 

പയ്യോളി : ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം വിമൻസ് ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

വസ്ത്ര ധാരണത്തിലടക്കം മതപരമായ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവർ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളെയാണ് തകർക്കാൻ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾക്കു മേൽ മതവിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം.

വിസ്ഡം ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിൽ മൗലവി ശിഹാബ് എടക്കര മുഖ്യ പ്രഭാഷണം നടത്തുന്നു

ലിവിംഗ് റ്റുഗതർ എന്ന അധാർമിക ജീവിത രീതിക്കെതിരേ കേരള ഹൈക്കോടതിയുടെ നിരീ ക്ഷണം ആശാവഹമാണ്. ഈ ജീവിത രീതിക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ‘സ്ത്രീ സുരക്ഷക്ക് സ്രഷ്ടാവിൻ്റെ സന്ദേശം’ എന്ന പ്രമേയത്തിലാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്. പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് ജില്ലാ വനിതാ സമ്മേളനം സംഘടിപ്പിച്ചത്

നിയമ നിർമ്മാണത്തിലുടെ മാത്രം സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ നടപ്പിൽ വരുത്തുക സാധ്യമല്ലെന്നും ജില്ലാ വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.

കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്നും ജില്ലാ വനിതാ സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം വിമൺസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ.റസീല സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.സൈനബ ടീച്ചർ അധ്യക്ഷത വഹിച്ചു.
മുജാഹിദ് ബാലുശ്ശേരി, സുബൈർ സലഫി, ശിഹാബ് എടക്കര, മുനവ്വർ സ്വലാഹി, പ്രൊ ജൗഹർ മുനവ്വർ, സ്വാലിഹ് അൽ ഹികമി, വി.കെ ഉനൈസ് സ്വലാഹി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ജില്ലാ ഭാരവാഹികളായ കെ.സി.സുലൈഖ, പി.നസീമ, നദീറ പയ്യോളി, അഫ്സാന പേരാമ്പ്ര, പി.ബുഷ്റ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe