തിക്കോടി : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെ പി തിക്കോടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിക്കോടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഭൂനികുതി, റജിസ്ടേഷൻ ഫീ, കെട്ടിട നിർമ്മാണ ലൈസൻസ് ഫീ , പെർമിറ്റ് ഫീ അടക്കം സാധാരണക്കാരെ ബാധിക്കുന്ന അന്യായമായ നികുതി വർദ്ധനയ്ക്കെതിരെയും എ.ഐ ക്യാമറ ഉൾപ്പെടെ എല്ലാ ഇടപാടുകളിലും സ്വന്തക്കാർക്ക് കരാർ നൽകി അഴിമതി നടത്തുന്ന എല്‍ ഡി എഫ് സർക്കാരിന്റെ നടപടികൾക്കെതിരെയുമാണ് പ്രതിഷേധ ജ്വാലയുയർത്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
പരിപാടിക്ക് ബി.ജെ.പി തിക്കോടി പഞ്ചായത്ത് സമിതി പ്രസിഡണ്ട് നടുക്കണ്ടി ശിവ പ്രകാശ്, ജനറല്‍ സെക്രട്ടറി ചെറുകുന്നുമ്മൽ ബാബുരാജ്, ബി.ജെ.പി. മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ ബാലൻ, നടുവത്തെടുത്ത് ബാബു മാസ്റ്റർ, പിലാച്ചേരി വിശ്വനാഥൻ കൂടാതെ വടക്കയിൽ രാജീവ് മാസ്റ്റർ, കെ.കെ ദിവാകരൻ, മുക്കത്ത് ഷാജി, ജിജീഷ്, മുണ്ടകളത്തിൽ ചന്ദ്രൻ , ടി.പി. വേണുഗോപാൽ, അഡ്വ.എ.വി. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.