പയ്യോളി : സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പയ്യോളിയും എം വി ആര് ക്യാൻസർ സെന്റർ കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും ജില്ലാതല ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പ് പയ്യോളി നഗരസഭാ അധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ഒന്നാം സമ്മാനം എം വി കുഞ്ഞിരാമൻ സ്മരണയ്ക്ക് അവരുടെ കുടുംബം അരപ്പവൻ, രണ്ടാം സമ്മാനം എം ടി ബാലൻ മാസ്റ്ററുടെ സ്മരണയ്ക്ക് അവരുടെ കുടുംബം കാൽപവൻ, മൂന്നാം സമ്മാനം ഇളയരാട്ട് കുഞ്ഞികണ്ണൻ സ്മരണയ്ക്ക് അവരുടെ കുടുംബം ഒരു ഗ്രാം, 11 പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിജയികൾക്ക് വിതരണം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, നഗരസഭാംഗം സുരേഷ് ബാബു ചെറിയാവി, പുനത്തിൽ ഗോപാലൻ മാസ്റ്റർ, പിടി രാഘവൻ, ജയേഷ് ഗായത്രി, അജ്മൽ മാടായി, എന്നിവർ പ്രസംഗിച്ചു.കെ പി ഗിരീഷ് കുമാർ സ്വാഗതവും പിടി രമേശൻ നന്ദിയും പറഞ്ഞു.
സി സി ബവിത്ത്, എം പി ജയദേവൻ, ചന്ദ്രൻ കണ്ടോത്ത്, കെ ടി രാജനാരായണൻ, എം പി ജിതേഷ്, എ വി സത്യൻ, കെ ടി സന്തോഷ്, കെ കെ ഗോപാലൻ, സുധീഷ് ബാബു, എം കെ അശോകൻ, അശ്വിൻ എ വി, മിഥുൻരാജ്, റി
ജുരൂപ്, സിന്ധുശ്രീശൻ, പ്രിയ രാമചന്ദ്രൻ, അനിൽ മേക്കമ്മന എന്നിവർ നേതൃത്വം നൽകി.