സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ആന്തട്ട ഗവ.യു.പി.സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം

news image
Jun 26, 2023, 1:59 am GMT+0000 payyolionline.in

കൊയിലാണ്ടി: കിഫ്ബി ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ആന്തട്ട ഗവ.യു.പി.സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം കേരള വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തീരദേശ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 92.69 ലക്ഷം രൂപ അടങ്കൽ തുകയിൽ ആധുനിക കെട്ടിടം പണിതത്.

കാനത്തിൽ ജമീല എം.എൽ .എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡൻറ് എ.ഹരിദാസ് , തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പി.കെ. രഞ്ജിനി , ജനപ്രതിനിധികളായ പി.വേണു , ബിന്ദു മുതിരക്കണ്ടത്തിൽ, ഇ കെ. ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, സുധ എം., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ്കുമാർ , അനിൽ പറമ്പത്ത്, വി.വി.ഗംഗാധരൻ , സി.പി. ആലി, ബാബു പഞ്ഞാട്ട് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe