വിദ്യ പോലീസ് കസ്റ്റഡിയിൽ: പിടിയിലായത് മേപ്പയ്യൂരിൽ നിന്ന്

news image
Jun 21, 2023, 4:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: വ്യാജരേഖാ കേസിൽഒളിവിൽ കഴിയുയായിരുന്ന എസ്.എഫ്.ഐ.നേതാവ് വിദ്യയെ മേപ്പയൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു.മേപ്പയ്യൂരിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടിയത് എന്നാണ് പറയുന്നത്. രാത്രി 7, മണിയോടെയാണ് പിടികൂടിയത്.വിദ്യയെ പാലക്കാട്ടെക്ക് കൊണ്ടുപോയി.

എന്നാൽ മേപ്പയ്യൂർ പോലീസൊ, സ്പഷൽ ബ്രാഞ്ച് പോലീസോ വിദ്യയെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്. കേസ് എടുത്ത് 15-ാം ദിവസമാണ് കസ്റ്റഡിയിലായത്. കോഴിക്കോട് ജില്ലയിലെ പയ്യോളി, വടകര, തുടങ്ങിയവിവിധ സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയതിനിടയിലാണ് മേപ്പയ്യൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്. നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe