മേലടി ഉപജില്ല ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേളയ്ക്ക് തുടക്കമായി

news image
Oct 12, 2022, 1:16 pm GMT+0000 payyolionline.in

 

തിക്കോടി: മേലടി ഉപജില്ല ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേള തിക്കൊടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കോട്ടൂർ യു പി സ്ക്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു.


തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി പി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി വിനോദ്, പ്രിൻസിപ്പൽ കെ സജിത്ത്, വി അനുരാജ്, കെ മനോജ് കുമാർ, സജീവൻ കുഞ്ഞോത്ത്, എം ദാവൂദ്, ഡി ജയറാണി പ്രസംഗിച്ചു. കെ പ്രദീപ് സ്വാഗതവും പ്രധാനാധ്യാപകൻ കെ എൻ ബിനോയ് കുമാർ നന്ദിയും പറഞ്ഞു.
നാളെ വൈകിട്ട് 4  മണിക്കുന്ന നടക്കുന്ന സമാപന സമ്മേളനം പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe