മേലടി ഉപജില്ല ശാസ്ത്രമേള നാളെ ആരംഭിക്കും

news image
Oct 11, 2022, 3:49 pm GMT+0000 payyolionline.in

 

പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തി, ഐ.ടി മേളകൾ നാളെയും മറ്റന്നാളുമായി പയ്യോളി ഹൈസ്കൂൾ, തൃക്കോട്ടൂർ യു.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മേള ഉദ്ഘാടനം ചെയ്യും.

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.വിപുലമായ സ്വാഗത സംഘം മേളയുടെ വിജയത്തിന്നായി രംഗത്തുണ്ട്. വിപുലമായ ഭക്ഷണശാല, വിശാലമായ പന്തൽ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe