പയ്യോളിയിൽ പി ടി അഹമ്മദ് മാസ്റ്റർ – ഉണ്ണര രക്തസാക്ഷി ദിനാചരണവും  ഇ എം എസ് മന്ദിര ഉദ്ഘാടനവും ഞായറാഴ്ച; മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കും

news image
Oct 14, 2022, 3:19 pm GMT+0000 payyolionline.in

പയ്യോളി: 1969 ൽ പയ്യോളി കടപ്പുറത്ത്  കൊല്ലപ്പെട്ട പി ടി അഹമ്മദ് മാസ്റ്ററുടെയും , ഉണ്ണരയുടെയും 53-ാം രക്തസാക്ഷി ദിനാചരണവും , സിപിഐ എം അയനിക്കാട് മഠത്തിൽ മുക്ക് ബ്രാഞ്ച് ഓഫീസായ ഇ എം എസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് 4 ന് മഠത്തിൽ മുക്ക് ഓഫീസിന് സമീപം നടക്കും.

പയ്യോളി നോർത്ത് , സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഏരിയ സെക്രട്ടറി എം പി ഷിബു , ടി ചന്തു മാസ്റ്റർ,നോർത്ത്, സൗത്ത് ലോക്കൽ സെക്രട്ടറിമാരായ എൻ സി മുസ്തഫ, പി വി മനോജൻ തുടങ്ങിയനേതാക്കൾ സംസാരിക്കും, വൈകീട്ട് 3 ന് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം കുറ്റിയിൽ പീടികയിൽ നിന്നും, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം നെല്ല്യേരി മാണിക്കോത്ത് നിന്നും വൈകീട്ട് 3 ന് ആരംഭിച്ച് മഠത്തിൽ മുക്കിൽ എത്തിച്ചേരുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe