കൊല്ലത്ത് കഞ്ചാവ് നല്‍കാത്തതിന് വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു

news image
Oct 14, 2022, 3:42 pm GMT+0000 payyolionline.in

കൊല്ലം : അഞ്ചലിൽ കഞ്ചാവ് നല്‍കാത്തതിന് ഇടനിലക്കാരിയായ വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുകോണ്‍ സ്വദേശിനി കുല്‍സുംബീവിയെയാണ് അഞ്ചംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കുല്‍സുംബീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാൻ യുവാക്കൾ എത്തിയത്. തുക സംബന്ധിച്ച തർക്കത്തെ തുടര്‍ന്ന് കഞ്ചാവ് നല്‍കില്ലെന്ന് കുല്‍സും ബീവി നിലപാട് എടുത്തു. ഇതോടെ അക്രമാസക്തരായ യുവാക്കള്‍ ആദ്യം വീട് അടിച്ചു തകർത്തു. പിന്നാലെയാണ് കുൽസും ബീവിയെ വെട്ടി പരിക്കേൽപ്പിച്ചത്.

തലക്ക് ഗുരുതമായി പരിക്കേറ്റ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. മുഖ്യപ്രതി ശ്രീജിത്ത് രാജ്  ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe