പയ്യോളി സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ ജില്ലാ തല ബാല ചിത്രരചനാ മത്സരം നവംബർ 6ന് തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ

news image
Oct 14, 2022, 4:54 pm GMT+0000 payyolionline.in

പയ്യോളി: സിസി. കുഞ്ഞിരാമൻ ഫൌണ്ടേഷൻ പയ്യോളി സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാമത്സരം നവംബർ 6ന് രാവിലെ 10മണിമുതൽ 12മണിവരെ തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളിയിൽ നടത്തുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മത്സരദിവസം പഠിക്കുന്ന വിദ്യാലയത്തിൽ നിന്ന് അനുവദിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

ഒക്ടോബർ മുപ്പത്തൊന്നാം തിയ്യതിവരെ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. 9072208866,8156900949,9847182925 എന്നീ ഫോൺ നമ്പറുകളിലോ അല്ലെങ്കിൽ കൺവീനർ -കെപി ഗിരീഷ്‌കുമാർ, സിസി കുഞ്ഞിരാമൻ ഫൌണ്ടേഷൻ, പയ്യോളി, പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് ബിൽഡിംഗ്‌, പയ്യോളി എന്ന വിലാസത്തിലോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.ഒന്ന്, രണ്ട്, മൂന്ന് എന്നീ വിജയികൾക്ക് സ്വർണമെഡൽ സമ്മാനമായി ലഭിക്കുന്നതും മറ്റുള്ള 10മികച്ച ചിത്രരചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകുന്നതായിരിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe