പയ്യോളി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളി സമർപ്പണം നടത്തി

news image
Mar 9, 2024, 11:22 am GMT+0000 payyolionline.in

പയ്യോളി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച തിടപ്പള്ളി യുടെ സമർപ്പണം നടത്തി.  തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കര്‍മ്മം നിർവഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടി പി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആവിക്കൽ വിജയൻ, ശാന്തി എ കെ ബാബു, തയ്യിൽ ചന്ദ്രൻ, സുഭാഷ് കോമത്ത്, എൻ കെ രാധാകൃഷ്ണൻ, വടക്കയിൽ രമേശൻ, ചെമ്പകശ്ശേരി വിശ്വൻ, കണ്ടോത്ത് ശ്രീജിത്ത്, എം വി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe