പയ്യോളി: പയ്യോളി റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്പൈനൽ കോഡിനേറ്റ ക്ഷതം മൂലം ഇരുകാലുകളും തളർന്നു പോയ യുവാവിന് ഗാന്ധിജയന്തി ദിനത്തിൽ ഇലക്ട്രിക്ക് വീൽചെയർ സമ്മാനിച്ചു. റോട്ടറി പ്രസിഡൻ്റ് പി.കെ.പുരുഷോത്തമൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിൽ വീൽചെയർ കൈമാറി.
ചടങ്ങിൽ റോട്ടറി അസിസ്റ്റൻ്റ് ഗവർണ്ണർ പ്രദീപ് കണിയാരക്കൽ ,എ ആർ അഭിലാഷ് , ജയേന്ദ്രൻ ടി.കെ , വേണു കോടുക്കണ്ടി ,അരവിന്ദൻ മാസ്റ്റർ , പി.കെ . പ്രേമൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ക്യാപ്റ്റൻ രവികുമാർ നന്ദി പ്രകാശിപ്പിച്ചു