പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി കെ ടി വിനോദ് ചുമതലയേറ്റു

news image
Jun 12, 2023, 1:19 pm GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ടായി കെ. ടി. വിനോദൻ ചുമതലയേറ്റു. കെ മുരളീധരൻ എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന ബ്ലോക്ക്‌ പ്രസിഡന്റ്‌ പടന്നയിൽ പ്രഭാകരൻ അധ്യക്ഷനായി.

 

മഠത്തിൽ നാണു , ഐ മൂസ, മഠത്തിൽ അബ്ദുറഹിമാൻ, രത്നവല്ലി ടീച്ചർ, വി. പി ഭാസ്കരൻ, സന്തോഷ്‌ തിക്കോടി, രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ, ഷഫീഖ് വടക്കയിൽ, പി. കെ രാഗേഷ്, വി. പി ദുൽകിഫിൽ, പുത്തുക്കാട് രാമകൃഷ്ണൻ, ബഷീർ മേലടി, സബീഷ് കുന്നങ്ങോത്ത്, രൂപേഷ് കൂടത്തിൽ, ഇ കെ ശീതൾ രാജ്, ജെറിൽ ബോസ്സ്, സുമതി, തങ്കമണി, ജാനിബ് എ കെ, അജയ് ബോസ്സ്, പ്രേമബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പി. ൻ അനിൽ കുമാർ സ്വാഗതവും കെ ടി വിനോദൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe