പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

news image
Feb 19, 2024, 5:34 am GMT+0000 payyolionline.in

പയ്യോളി: സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി എം പി ഷിബു വീട്ടുടമസ്ഥരായ ദമ്പതികൾക്ക് താക്കോൽ കൈമാറിയാണ് സ്നേഹവീടിന്റെ ഗ്രഹപ്രവേശം നിർവഹിച്ചത്.നിർമ്മാണ കമ്മിറ്റി ചെയർമാൻ സി കെ മുകുന്ദൻ അധ്യക്ഷനായി.

 

സ്നേഹവീടിന്റെ നിർമ്മാണപ്രവൃത്തിയിൽ സ്തുത്യർഹമായ പങ്കുവഹിച്ച ആർക്കിടെക്ട്  രമ്യാനാഥനേയും  കോൺട്രാക്ടർ ഏരിപ്പറമ്പിൽ പ്രഭാകരനെയും ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവു മായ ടി ചന്തു ഉപഹാരം നൽകി ആദരിച്ചു. ലോക്കൽ സെക്രട്ടറിയും നിർമ്മാണകമ്മിറ്റി കൺവീനറുമായ എൻ സി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം പി എം വേണുഗോപാലൻ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ പി ബാലകൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം എം പി ബാബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe