പയ്യോളി ഗ്രാമശ്രീ ക്ലബ് രക്തദാന – നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Jan 30, 2023, 10:25 am GMT+0000 payyolionline.in

പയ്യോളി : കാൻസർ സെന്ററിലെ രോഗികൾക്ക് രക്തം ദാനം ചെയ്ത് ഒരുകൂട്ടം ചെറുപ്പക്കാർ 55 പേരുടെ രക്തം ദാനം ചെയ്യുന്നതിന് വേദിയൊരുക്കി ഗ്രാമശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വേറിട്ട പ്രവർത്തനം മാതൃകാപരമായി

എംവിആർ ക്യാൻസർ സെൻറർ ലൈഫ് ബ്ലഡ് ഡൊണേഷൻ ടീം കേരള എന്നിവയുമായി സഹകരിച്ചാണ് പയ്യോളി ഗ്രാമശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മഹാരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഒപ്പം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പയ്യോളി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. എംവിആർ ക്യാൻസർ സെന്ററിലെ ഡോക്ടർ വി ജെ അരുൺ മുഖ്യ അതിഥിയായി .കെ ശശി അധ്യക്ഷത വഹിച്ചു നഗരസഭ അംഗങ്ങളായ അൻസിലാ ഷംസു എ പി റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു

 

ക്ലബ്ബ് സെക്രട്ടറി ഷിജേഷ് വി പി സ്വാഗതവും ഷബി ത്ത് കെ നന്ദിയും പറഞ്ഞു. നജ്മൽ അൻസാരി, എസ് വി രാഗേഷ്, സബിത്ത് കെ, സജിത്ത് കെ വി, ധനീഷ് ഐ ,റിനീഷ് ടി സി ,കെ വി ബ്രിജേഷ്, സിറാജ് ,ഷിജിൽ സി കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഇരു ക്യാമ്പുകളിലുമായി നിരവധിപാർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe