പയ്യോളിയുടെ ഗാനഗന്ധർവ്വൻ ശ്രീനന്ദിന് തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിടിഎയുടെ ഉജ്ജ്വല സ്വീകരണം- വീഡിയോ

news image
Sep 13, 2022, 6:32 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയുടെ ഗാനഗന്ധർവ്വൻ ശ്രീനന്ദിന് തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂൾ പിടിഎ  ഉജ്ജ്വല സ്വീകരണം നല്‍കി. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2-വിൽ  വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ് ഒന്നാമതെത്തിയത്. പ്രിൻസിപ്പൽ കെ.പ്രദീപൻ, ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ , പിടിഎ  പ്രസിഡണ്ട് ബിജു കളത്തിൽ എന്നിവർ മാലയും ബൊക്കയും നൽകി ശ്രീനന്ദിനെ സ്വീകരിച്ചു.

 

എന്‍സിസി , എസ്പിസി , സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവർ അഭിവാദ്യം ചെയ്തു. ബാന്റ് വാദ്യങ്ങളോടുകൂടി ശ്രീനന്ദിനെ സ്കൂളിലേക്ക് ആനയിച്ചു. പിടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി ഗിരീഷ് കുമാർ , അജ്മൽ മാടായി , സജീഷ് കുമാർ , ഡെപ്യൂട്ടി എച്ച് എം  ശ്രീധരൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിത ടീച്ചർ, പ്രേമൻ മാസ്റ്റർ, സുനിൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe