കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു; പോസ്റ്റ്മോർട്ടം നടത്തും

news image
Sep 13, 2022, 6:35 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂരിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. ചാലയിലെ ഷിജിത്തിന്റെ പശുവാണ് അക്രമാസക്തമായ ശേഷം ചൊവ്വാഴ്ച രാവിലെ ചത്തത്. തിങ്കളാഴ്ച രാവിലെ മുതലാണ് പശു പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.  പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാകും പേവിഷ ബാധയുണ്ടായോയെന്ന കാര്യം സ്ഥിരീകരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോപ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നാണു സൂചന. പേ വിഷബാധയേറ്റത് എങ്ങിനെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ ആവാം പേവിഷ ബാധ ഉണ്ടായതെന്നാണു പാഥമിക നഗമനം. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു പേ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe