പയ്യോളിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

news image
Oct 2, 2022, 6:43 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 28 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 5 വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.


ഹീൽസ് ഫൂട്ട്‌വെയർ, സ്പെയിൻ ജെന്റ്സ് & ബോയ്സ്, ഓറിയന്റ് ബേക്കറി, ന്യൂ കൈരളി ഹോട്ടൽ, അശോക പൂജ സ്റ്റോർസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിച്ച പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തത്. പരിശോധനയ്ക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡി ആർ രജനി എന്നിവർ നേതൃത്വം നൽകി. പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരുന്നതാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe