പയ്യോളിയിലെ വിദ്യാനികേതൻ പബ്ലിക്സ്കൂൾ വാർഷികാഘോഷം വർണ്ണാഭമായി

news image
Feb 10, 2023, 5:17 am GMT+0000 payyolionline.in

പയ്യോളി: ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന പയ്യോളിയിലെ വിദ്യാനികേതൻ പബ്ലിക്സ്കൂൾ വാർഷികം മുനിസിപ്പൽ ചെയർമാൻ ഷഫീക്ക് വടക്കയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ യു.വി.അബൂബക്കർ അധ്യക്ഷനായി.

 

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ. കറുപ്പസ്വാമി ഐ.പി.എസ്.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എം.വി.രമ സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദൻ, വാർഡ് കൗൺസിലർ കെ.സി. ബാബുരാജ്, സ്കൂൾ ലീഡർമാരായ അശ്വന്ത് രജീഷ്, കുമാരി ടിൻസി ജയേഷ്, സകൂൾ മാനേജർ കെ.സി.സുഗതകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe