പത്തു വയസ്സുകാരിയെ ഉപദ്രവിച്ച കേസ് ; പ്രതിക്ക് ആറു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

news image
Jan 16, 2023, 10:36 am GMT+0000 payyolionline.in

വടകര :  പത്തു വയസ്സുകാരിയെ ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ചോമ്പാല- ഒഞ്ചിയം തറോൽ ഇക്ക്ബാൽ ( 42) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്ങിൽ രണ്ടു വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം.

2020 ൽ ആണ് കേസ് ആസ്പദമായ സംഭവം. ബാലികയുടെ വീട്ടിൽ സ്കൂളിൽ നിന്നു കിട്ടിയ ഭക്ഷ്യ കിറ്റ് എത്തിക്കാൻ എത്തിയ പ്രതി വീട്ടിൽ ഒറ്റക്കായിരുന്ന ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, അടുത്ത വീട്ടിലേക്ക് പോയ ബാലിക വിവരം പറയുകയായിരുന്നു . ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ്സബ്ബ് ഇൻസ്‌പെക്ടർ മാരായ പി വി പ്രശോഭ്, എം ഉഷാ കുമാരി എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe