നഷ്ടപ്പെട്ട മൊബൈൽ ഫോൺ രണ്ടുദിവസത്തിനകം തിരിച്ചു കിട്ടി: വടകര പോലീസിന് നന്ദി അറിയിച്ച് വീട്ടമ്മ

news image
Dec 15, 2023, 10:56 am GMT+0000 payyolionline.in

വടകര: ദിവസങ്ങൾക്ക് മുമ്പ് ബസ് യാത്രക്കിടയിൽ നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ഫാത്തിമ ഷാസിയ.വള്ളിക്കാട് മണിയാറത്ത് സ്വദേശിയായ ഷാസിയ കോളേജിലേക്ക് പോകുമ്പോഴാണ്, ബസിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
ഉടൻതന്നെ പിതാവ് മണിയാറത്ത് ബഷീർ പോലീസിൽ പരാതി നൽകി. പോലീസ് സിഇഐആര്‍ പോർട്ടൽ വഴി അന്വേഷണം നടത്തിയതിനെ തുടർന്ന്, ഫോൺ തിരിച്ച് കിട്ടുകയായിരുന്നു.

വടകര പോലീസ് എസ്. ഐ മഹേഷ് എടയത്ത്, നിധീഷ് എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് റിലേഷൻ ഓഫീസർ ബഷീർ ഫാത്തിമ ഷാസിയക്ക് മൊബൈൽ ഫോൺ കൈമാറി.
മൊബൈൽ ഫോൺ തിരികെ സന്തോഷത്തോടൊപ്പം പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറയുകയാണ് ഷാസിയും കുടുംബവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe