തുറയൂരിൽ ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു

news image
Mar 3, 2023, 4:17 pm GMT+0000 payyolionline.in

തുറയൂർ : തുറയൂരിലെ മൂന്ന് പ്രദേശങ്ങളിലായി സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം  വടകര എംപി  കെ മുരളീധരൻ നിർവഹിച്ചു.  തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.കെ.ഗിരീഷ് അധ്യക്ഷനായ പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  കെഎം രാമകൃഷ്ണൻ,   ദിപിന ടികെ , ജില്ലാ പഞ്ചായത്ത്‌ മെമ്പർ ദുൽക്കിഫിൽ ബ്ലോക്ക്‌ മെമ്പർമാരായ, അഷിദ,  ബാലൻ വാർഡ് മെമ്പർമാരായ  കുട്ടികൃഷ്ണൻ,  ജിഷ , റസാഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ ടി.കെ.സുനിൽ , ഇ കെ ബാലകൃഷ്ണൻ, വള്ളിൽ പ്രഭാകരൻ , മുനീർ കുളങ്ങര , നാരായണൻ നാഗത്ത് , സുരേഷ് ഗോപാൽ , ശ്രീനിവാസൻ കൊടക്കാട്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു കൊണ്ടാണ് അട്ടക്കുണ്ട് പാലം, പാലച്ചുവട്, കല്ലുംപുറം, തുടങ്ങിയ പ്രദേശങ്ങളിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പ്രസ്തുത പരിപാടിയിൽ തുറയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്   ശ്രീജ മാവുള്ളാട്ടിൽ സ്വാഗതവും സബിൻരാജ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe