കൊയിലാണ്ടിയിൽ യുഡിഎഫിന്റെ ജനകീയ സായാഹ്ന സദസ്സ്

news image
Jun 20, 2023, 1:01 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഇടതുപക്ഷ സർക്കാരിൻറെ ജനദ്രോഹനയങ്ങൾക്കെതിരെ കൊയിലാണ്ടി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ .കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

“കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതികൾക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ” എന്ന് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു. മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

മഠത്തിൽ നാണുമാസ്റ്റർ സ്വാഗതം പറഞ്ഞു. വി.പി.ഇബ്രാഹിം കുട്ടി , രത്നവല്ലി ടീച്ചർ ,സി. ഹനീഫ മാസ്റ്റർ, വി.പി.ഭാസ്കരൻ , എൻ.പി മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, സന്തോഷ് തിക്കോടി, മുതുക്കുനി മുഹമ്മദലി, മുരളി തോറോത്ത്, കെ.ടി. വിനോദ്, വി.ബാലകൃഷ്ണൻ , റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe