കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പയ്യോളി മേഖലയിൽ പൂർണ്ണം

news image
Nov 7, 2023, 9:17 am GMT+0000 payyolionline.in

പയ്യോളി: തൃശൂർ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ  നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി മന്ത്രി ബിന്ദു വിന്റെ ഔദ്യഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ നടന്ന പോലീസ് ക്രൂര മർദ്ദനത്തിൽ പ്രതിഷേധിച്ചു കെ എസ് യു സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പയ്യോളിയിൽ പൂർണ്ണം. പഠിപ്പു മുടക്കിയ വിദ്യാർത്ഥികൾ ടൗണിൽ പ്രകടനം നടത്തി സമരത്തിനും പ്രകടനത്തിനും മെൽവിൻ എസ് ഗോവിന്ദ് കെ.പി, സനുഷ്.കെ കെ, അലൻ കെ സംഫാൻ, വിഷ്ണുദേവ കെ.കെ, അമൻ മുഹമ്മദ് ഫലാഹ്, അദ്രിനാഥ്, നഹാൻ , സിനാൻ ഇബ്രാഹിം, അഭിലാഷ്, സാരംഗ്, റിസ്വാൻ എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe