കീഴൂർ മഹാശിവക്ഷേത്ര ആറാട്ടുമഹോത്സവം ; ആരംഭ ചടങ്ങ് ‘നെല്ലളവ് ‘നടന്നു

news image
Nov 11, 2022, 8:57 am GMT+0000 payyolionline.in

പയ്യോളി :  കീഴൂർ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെ ആരംഭചടങ്ങായ നെല്ലളവ് ഇന്ന് കാലത്ത് ക്ഷേത്രം പടിപ്പുരയിൽ നടന്നു. ഉൽസവ അടിയന്തരം നിർവഹിക്കുന്ന കർമ്മികൾക്ക് നോൻപ് തുടങ്ങാൻ നൽകേണ്ട അരി തയ്യാറാക്കാൻ മേനോക്കി എന്ന അവകാശി ചാംപാട്ടിൽ ചെട്ടൃൻ എന്ന അവകാശിക്ക് നെല്ല് അളന്നു കൊടുക്കുന്ന താണ് ഈ ചടങ്ങ്. ഊരാളന്മാരും അവകാശികളും നോൻപുകാരും ഒട്ടനവധി ഭക്തജനങ്ങളും ചടങ്ങിന് സാക്ഷി യായി. തുടർന്ന് ക്ഷേത്രസന്നിധിയിൽ കൂട്ട പ്രാർത്ഥനയും നടന്നു. അടുത്ത ചടങ്ങായ വെററിലക്കെട്ട് വെപ്പ് 15ന്വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe