കൊയിലാണ്ടി: കാപ്പാട് മഹല്ല് ഖാസി പി.കെ ശിഹാബുദ്ധീൻ ഫൈസി (72) അന്തരിച്ചു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കോഴിക്കോട് ജില്ലാ മുശാവറ അംഗം, ഐനുൽ ഹുദാ അഡ്വൈസറി ബോർഡ് അംഗം,
ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമി ഉപദേശക സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:ഫാത്തിമ. മക്കൾ: ഉമുൽ ഖൈർ (വാവാട്,പരപ്പൻ പൊയിൽ), ജുബൈരിയ(കൊയിലാണ്ടി), സൗദ (പൊന്നാനി), ഇസ്മത്ത് (പൊയിലിങ്ങൽ താഴെ, ഉള്ളൂർ), അതിയ്യ (എരമംഗലം), മുഹമ്മദ് നൂറുദ്ധീൻ ഹൈതമി, മുഹമ്മദ് ജുനൈദ് വാഫി, മുഹമ്മദ് ഉബൈദുറഹിമാൻ വാഫി. മരുമക്കൾ: കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ (ഖത്തീബ്,ഒഴലക്കുന്ന്), ഫിറോസ് (കൊയിലാണ്ടി), മുബാറക്ക് (ദുബൈ), ഹനീഫ(മസ്ക്കറ്റ്),
ശംസീർ(ദുബൈ), നുസൈബ. സഹോദരങ്ങൾ: മുൻ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ കെ ബാവ,
കുഞ്ഞിബി, ആയിശ, ഹലീമ, കാപ്പാട് നഫീസ, പൊന്നാനിയിലെ പരേതരായ കുഞ്ഞാവ അഹമ്മദ്, കുഞ്ഞിബി .