കരുണ കൾച്ചറൽ സെന്റർ കളരിപ്പടിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

news image
Jul 6, 2023, 12:11 pm GMT+0000 payyolionline.in

ഇരിങ്ങൽ : കരുണ കൾച്ചറൽ സെന്റർ, കളരിപ്പടിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം നടത്തി എസ് എസ് എൽ സി , പ്ലസ് ടൂ വിജയികളെ അനുമോദിച്ചു.ഡോക്ടർ ടി. ആർ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ധർമ്മബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ മൂല്യമുള്ള വിദ്യാഭ്യാസം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വി. ബാലചന്ദ്രൻ മാസ്റ്റർ, ഉഷാനന്ദിനി ടീച്ചർ, പദ്മനാഭൻ അടിയോടി എന്നിവർ സംസാരിച്ചു.

കെ. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ഷിജീഷ് സ്വാഗതവും, ഷൈജിത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe