അനർഹമായി റേഷൻ കൈപ്പറ്റിയ പയ്യോളി മേഖലയിലെ 32 പേരിൽനിന്ന് അരലക്ഷം രൂപ പിഴ ഈടാക്കി

news image
Oct 11, 2022, 12:25 pm GMT+0000 payyolionline.in

പയ്യോളി:  ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുക്കുകയും, അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000 രൂപയിലധികം ഈടാക്കുകയും ചെയ്തു.

ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്തിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ – പയ്യോളി – കീഴൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധന

പരിശോധനയില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇൻസ്പെ ക്ടർമാരായ കെ.ഷിംജിത്ത്, പി.കെ അബ്ദുൾ നാസര്‍, സപ്ലൈ ഓഫീസ് ജീവനക്കാരനായ ജ്യോതിബസു.കെ എന്നിവര്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe