അഫ്ഗാനിസ്ഥാനില്‍ 5.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി

news image
Oct 11, 2022, 12:46 pm GMT+0000 payyolionline.in

കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ് നഗരത്തില്‍ നിന്ന് 89 കിലോമീറ്റര്‍ കിഴക്കായി 112 കിലോമീറ്റര്‍ ആഴത്തില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ജൂൺ 22-ന് തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ഭൂചലനം. ഭൂമികുലുക്കത്തെ തുടര്‍ന്ന് പക്തിക, പക്ത്യ, ഖോസ്റ്റ് പ്രവിശ്യകളിലെ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.

ജൂൺ 22 ന് ഭൂകമ്പം രേഖപ്പെടുത്തിയ പ്രഭവകേന്ദ്രത്തിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയുള്ള സ്‌പെര ജില്ലയിലാണ് ഇപ്പോഴത്തെ പ്രഭവകേന്ദ്രം. നിരവധി പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. വീടുകള്‍, പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, എന്നിവയ്ക്ക് നാശം നേരിട്ടതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അഫ്ഗാനിസ്ഥാനിലെ ഏകദേശം 3,62,000 ആളുകൾ ഉയർന്ന തീവ്രതയുള്ള ആഘാത മേഖലകളിൽ താമസിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.  1,00,000-ത്തിലധികം ആളുകളെ ഭൂചനം നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന് യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe